മുംബൈ :ബി ജെ പിയെ പിന്തുണച്ചതോടെ പ്രതിഫലമെന്നോണം അഴിമതിക്കേസിൽ അജിത് പവാർ കുറ്റവിമുക്തനാക്കപ്പെട്ടു .ജലസേചന വകുപ്പുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് അന്വേഷണ ഏജൻസിയുടെ തീരുമാനം .മഹാരാഷ്ട്ര അഴിമതി വിരുദ്ധ ബ്യുറോയാണ് അജിത് പവാറിന് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത് .അജിത് പവാറിനെതിരെ തെളിവുകളില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വാദം .ബോംബെ ഹൈക്കോടതിയിലാണ് അന്വേഷണ സംഘം റിപ്പോർട് സമർപ്പിച്ചിരിക്കുന്നത് .
ഒൻപതു കേസുകളിൽ നിന്നാണ് അജിത് പവാറിനെ ഇപ്പൊ ഒഴിവാക്കിയിരിക്കുന്നത്. ദേവേന്ദ്ര ഫഡ്നാവിസിനെ മുഖ്യമന്ത്രിയും അജിത് പവാറിനെ ഉപമുഖ്യമന്ത്രിയുമായി ഗവർണർ സത്യപ്രതിജ്ഞ ചെയ്യിച്ചതിനു ഒരു ദിവസത്തിനുള്ളിലാണ് ഈ നടപടി എന്നത് രാഷ്ട്രീയവൃത്തങ്ങളിൽ അത്ഭുതമുണ്ടാക്കി .
നേരത്തെ തന്നെ കേന്ദ്ര അന്വേഷണ അജൻസികളെയും എൻഫോഴ്സ്മെന്റിനെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കേന്ദ്ര സർക്കാർ അട്ടിമറികൾ നടപ്പിലാക്കുന്നതെന്ന ആരോപണം ഉണ്ടായിരുന്നു .രാഷ്ട്രീയ എതിരാളികളെ കേസുകളിൽ പെടുത്തി അനുകൂലമായ രാഷ്ട്രീയ സാഹചര്യം സൃഷ്ടിക്കുക എന്നതാണ് ബി ജെ പിയുടെ രീതി .ഭാരതീയ ജനതാപാർട്ടിയോടൊപ്പം നിൽക്കുന്ന കക്ഷികൾക്ക് കേസുകളുണ്ടെങ്കിലും പ്രശ്നമില്ല .