ന്യൂഡല്‍ഹി:ശബരിമലയില്‍ പിന്നോട്ടില്ലെന്ന നിലപാടിലുറച്ച് വനിതാ അവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. അടുത്തമാസം ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തുമെന്ന് തൃപ്തി അറിയിച്ചു. തടഞ്ഞാല്‍ അത് കോടതിയലക്ഷ്യമായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.തന്നോടൊപ്പം ക്ഷേത്രദര്‍ശനത്തിന് സ്ത്രീകളുമുണ്ടാവുമെന്നും തൃപ്തി അറിയിച്ചു.
സുപ്രീം കോടതി വിധിക്കതിരെ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ അനാവശ്യമാണ്.ഭരണഘടനാ വിരുദ്ധവും സ്ത്രീകളുടെ മൗലികാവകാശങ്ങള്‍ക്ക് എതിരായുമുള്ള ഇത്തരം സമരങ്ങള്‍ എന്ത് കൊണ്ട് നടത്തുന്നു എന്ന് കോണ്‍ഗ്രസും ബി.ജെ.പിയും വ്യക്തമാക്കണമെന്നും തൃപ്തി ദേശായി പറഞ്ഞു.വിദ്യാഭ്യാസമുള്ളവരും പുരോഗമനപരമായി ചിന്തിക്കുന്നുവെന്ന് അവകാശപ്പെടുന്നവരും സ്ത്രീകളെ അശുദ്ധിയുടെ പേരില്‍ മാറ്റിനിറുത്തുന്നത് നീതീകരിക്കാനാവില്ലെന്നും തൃപ്തി പറഞ്ഞു.