തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറക്കുമ്പോള്‍ ജാഗ്രതവേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സുരക്ഷാ ക്രമീകരണങ്ങള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചത് കൊണ്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്താത്തതെന്നും പ്രതിപക്ഷ നേതാവ് അറിയിച്ചു.
2018 ആവര്‍ത്തിക്കരുതെന്നും വീഴ്ചക്കുറവുകൊണ്ട് ജനങ്ങള്‍ ദുരിതത്തിലാകരുതെന്നും ചെന്നിത്തല പറഞ്ഞു.അണക്കെട്ടുകള്‍ തുറന്നുവിട്ടതാണ് കഴിഞ്ഞ് വര്‍ഷത്തെ് പ്രളയത്തിന് കാരണമെന്നും മഹാപ്രളയം മനുഷ്യനിര്‍മ്മിതമെന്നും രമേശ് ചെന്നിത്തല
ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.