തിരുവനന്തപുരം:അതിതീവ്രമഴയ്ക്കു സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ ഒന്‍പത് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം,തൃശ്ശൂര്‍, ഇടുക്കി, എറണാകുളം, പാലക്കാട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്.കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കൊല്ലത്തും തിരുവനന്തപുരത്തും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.
അടുത്ത ഇരുപത്തിനാലുമണിക്കൂറില്‍ അതിശക്തമായ മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്.മഴ ശക്തമായതിനെത്തുടര്‍ന്ന് ആലപ്പുഴ പുന്നമടക്കായലില്‍ നാളെ നടത്താനിരുന്ന നെഹ്‌റുട്രോഫി വള്ളം കളി മാറ്റിവെച്ചു.കഴിഞ്ഞ തവണയും പ്രളയത്തെത്തുടര്‍ന്ന് വള്ളം കളി മാറ്റിയിരുന്നു.സച്ചിന്‍ തെണ്ടുല്‍ക്കറായിരുന്നു മുഖ്യാതിഥി.അദ്ദേഹത്തെ സാഹചര്യം അറിയിച്ചിട്ടുണ്ട്.സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് രാജ്ഭവനില്‍ നടത്താനിരുന്ന വിരുന്ന് സല്‍ക്കാരം മാറ്റിവെച്ചതായി ഗവര്‍ണര്‍ ജസ്റ്റിസ് സദാശിവം അറിയിച്ചു.