കോവളം: അതിര്‍ത്തിയിലെ ഇന്ത്യന്‍ സേനയുടെ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വിഴിഞ്ഞം തീരത്തും ജാഗ്രതാ നിര്‍ദേശം. അന്താരാഷ്ട്ര ജലപാതയോട് ഏറെ അടുത്ത് കിടക്കുന്നതിനാലാണ് വിഴിഞ്ഞം തീരത്തും സമീപ തീരപ്രദേശങ്ങളിലും ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുന്നത്. തീരദേശത്തും കടലിലും അതീവ ജാഗ്രത പുലര്‍ത്താന്‍ തീരസംരക്ഷണ സേന, തീരദേശ പൊലീസ്,മറൈന്‍ എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ ഏജന്‍സികള്‍ക്ക് ഉന്നതതല നിര്‍ദേശം ലഭിച്ചിരിക്കുന്നത്.
കടലില്‍ 24 മണിക്കൂറും പട്രോളിംഗിനും നിര്‍ദേശിച്ചതിനെത്തുടര്‍ന്ന് സുരക്ഷാ ഏജന്‍സികളുടെ ബോട്ടുകള്‍ കടലില്‍ പട്രോളിംഗ് ആരംഭിച്ചിട്ടുണ്ട്. തീരദേശത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു.