ശ്രീനഗര്‍:ജമ്മു കശ്മീരിലെ ഹന്ദ്വാരയില് സൈന്യവും,ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ നാലു സൈനികര്‍ മരിച്ചു.ഒരു സിആര്‍പിഎഫ് ഇന്‍സ്പെക്ടറും മൂന്നു സിആര്‍പിഎഫ് ജവാന്മാരുമാണ് ഭീകരരുടെ വെടിയേറ്റ് മരിച്ചത്.ഒരു നാട്ടുകാരനും മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.11 മണിക്കുര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് സൈനികര്‍ കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലിന് ശേഷമുള്ള തെരച്ചിലിനിടയിലാണ് ജവാന്മാര്ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ത്തത്.രാവിലെ മുതല്‍ കപ്വാരയില് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായിരുന്നു. ആക്രമണത്തില്‍ വീടുകള്‍ തകര്‍ന്നിട്ടുണ്ട്.
വാഗ അതിര്‍ത്തിയില്‍ പാക് കസ്റ്റഡിയിലുള്ള ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് കൈമാറുന്ന അതേ സമയത്ത് തന്നെയാണ് അതിര്‍ത്തിയിലും പ്രകോപനം തുടരുന്നത്.വൈകീട്ടോടെ രജൗരി ജില്ലയിലെ നൗഷേരയിലും വെടിവെപ്പുണ്ടായി.