തന്റെയും തന്റെ ഭര്‍ത്താവിന്റെയും ഫെയ്സ്ബുക്ക് ഐഡി ബ്ലോക്ക് ചെയ്ത് തന്നെക്കുറിച്ച് അനാവശ്യം പ്രചരിപ്പിക്കുന്നവര്‍ക്ക് ചുട്ട മറുപടിയുമായി നടി ജ്യോതി കൃഷ്ണ. ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ജ്യോതിയുടെ പ്രതികരണം. തന്നെ കുറിച്ചും തന്റെ കുടുംബത്തെ കുറിച്ചും മോശമായി പ്രചരിപ്പിക്കുന്നവര്‍ എത്രയും പെട്ടെന്ന് ഇത്തരം പരിപാടികള്‍ നിര്‍ത്തുന്നതാണ് നല്ലതെന്ന് ജ്യോതി വീഡിയോയില്‍ പറയുന്നു. നിര്‍ത്തിയില്ലെങ്കിലും തന്റെ കുടുംബത്തില്‍ കാര്യമായിട്ട് ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും വീഡിയോയില്‍ ജ്യോതി വ്യക്തമാക്കി.
ഇക്കഴിഞ്ഞ നവംബര്‍ 19 നാണ് ജ്യോതികൃഷ്ണയും നടി രാധികയുടെ സഹോദരന്‍ ആനന്ദരാജയുമായുള്ള വിവാഹം നടന്നത്. ഇതിന് പിന്നാലെയാണ് നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ മെസേജുകള്‍ അയക്കുന്നതെന്ന് ജ്യോതികൃഷ്ണ വീഡിയോയിലൂടെ പറഞ്ഞു.