ന്യൂഡല്‍ഹി:പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം നടന്‍ അനുപം ഖേര്‍ രാജിവച്ചു.അന്തര്‍ദേശീയ ടി.വി ഷോയുമായി ബന്ധപ്പെട്ട് മാസങ്ങളോളം വിദേശത്ത് നില്‍ക്കേണ്ടിവരുമെന്നതിനാലാണ് രാജി വച്ചതെന്നാണ് വിശദീകരണം.രാജിക്കത്ത് വാര്‍ത്താ വിതരണ വകുപ്പ് മന്ത്രി രാജ്യ വര്‍ദ്ധന്‍ സിംഗ് റാത്തോഡ് സ്വീകരിച്ചു.
2017ലാണ് അനുപം ഖേര്‍ പൂനെ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യയുടെ ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തത്.മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന്റെ ജീവിതകഥ പ്രമേയമാക്കുന്ന സിനിമയില്‍ നായകനാണ് അനുപം ഖേര്‍.ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയര്‍മാനായി ആരെ നിയമിക്കണമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.