തിരുവനന്തപുരം:അപകടസമയത്ത് ബാലഭാസ്കറിന്റെ കാര്‍ ഓടിച്ചിരുന്നത് അര്‍ജുനായിരുന്നെന്ന് പ്രകാശന് തമ്പി.ആശുപത്രിയില്‍വെച്ച് ഇക്കാര്യം അര്ജുന് പറഞ്ഞെങ്കിലും പിന്നീട് മൊഴിമാറ്റിയശേഷം താന്‍ ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും പ്രകാശന് തമ്പി പറഞ്ഞു.ക്രൈംബ്രാഞ്ച് ജയിലിലെത്തിയാണ് സ്വര്‍ണ്ണക്കടത്തുകേസിലെ പ്രതിയായ പ്രകാശന് തമ്പിയെ ചോദ്യം ചെയ്തത്.
സ്വര്‍ണക്കടത്തില്‍ തനിക്കു ബന്ധമില്ലെന്നും ബാലഭാസ്കറുമായി സാമ്പത്തിക ഇടപാടുകളില്ലെന്നും ഇയാള്‍ പറഞ്ഞു.രണ്ടുതവണ ബാലഭാസ്കറിനൊപ്പം ദുബായില്‍ ഷോ നടത്താനായി പോയിരുന്നു. ആശുപത്രിയിലായിരുന്നപ്പോള്‍ അവരുടെ എടിഎം കാര്‍ഡുകളും ക്രെഡിറ്റ് കാര്‍ഡുകളും തന്റെ പക്കലായിരുന്നു.പിന്നെ അതെല്ലാം ലക്ഷ്മിക്ക് തിരികെ നല്കി.അര്ജുന് മൊഴിമാറ്റിപ്പറഞ്ഞപ്പോഴാണ് ജ്യൂസ് കടയിലെ സിസിടിവി പരിശോധിച്ചതെന്നും എന്നാല്‍ ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്നുമാണ് ഇയാള്‍ പറഞ്ഞത്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ വിഷ്ണു വഴിയാണ് ബാലഭാസ്കറെ പരിചയപ്പെട്ടതെന്നും വിഷ്ണുവും ബാലഭാസ്കറുമായി നല്ല സൗഹൃദമായിരുന്നെന്നും പ്രകാശന് തമ്പി രൈകംബ്രാഞ്ചിനോട് വെളിപ്പെടുത്തി.