തിരുവനന്തപുരം : 2015 ൽ നടന്ന ഒരു ആക്സിഡന്റ് കേസ് ആണ് വിഷയത്തിനാസ്പദമായ സംഭവം.സാക്ഷിവിസ്താരവേളയിൽ ഒന്നാം സാക്ഷി കോടതിയോട് പറഞ്ഞതിങ്ങനെ ‘അപകടം നടന്ന സമയത്തു കേസ് ചാർജ് ഷീറ്റ് ഫയൽ  ചെയ്യുന്നതിന് മുൻപ് ഈ പ്രതിയും ഭാര്യയും കേസ് തീർക്കണം എന്ന്  എന്നെ കണ്ട് സംസാരിച്ചു,എനിക്ക് ഭീഷണിയുണ്ട് ‘ .അതുകേട്ട് അപ്പോൾ തന്നെ കോടതി പ്രതിയുടെ ജാമ്യം റദ്ദു ചെയ്ത്  റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടു . കുറ്റം സമ്മതിച്ചു പിഴയൊടുക്കി തീർക്കാവുന്ന കേസിൽ പ്രതി കെ എസ് ആർ  ടി സി ജീവനക്കാരനായതുകൊണ്ട് ജോലിയെ ബാധിക്കുമെന്നതിനാലാണ് അത്തരത്തിൽ കേസവസാനിപ്പിക്കാത്തത്ത് .അതിനാലാണ് ജാമ്യമെടുത്തു കേസുനടത്തിയത് .ജാമ്യം കിട്ടാവുന്ന കേസായതുകൊണ്ടുതന്നെ ജാമ്യ വ്യവസ്ഥകളോ ഉപാധികളോ ഇല്ല .ഇതിപ്പോൾ ജാമ്യ വ്യവസ്ഥ ലംഘിക്കാതെ ,ഒന്നാം സാക്ഷി ഒരാരോപണമുയർത്തിയപ്പോൾ ഒരു മറുപടി നൽകാൻ പോലും പ്രതിയെ അനുവദിക്കാതെ ജാമ്യം റദ്ദു ചെയ്ത്  ജയിലിലേക്കയക്കാൻ ഉത്തരവിട്ടു . ജഡ്ജിക്ക് വേണമെങ്കിൽ പോലീസിനെ വിളിച്ചുവരുത്തി പ്രതിക്കെതിരെ നിയമനടപടിക്ക് നിർദ്ദേശിക്കാമായിരുന്നു .നടപടിക്രമം ശരിയല്ല എന്നഭിഭാഷകൻ ചൂണ്ടിക്കാണിച്ചു .ക്രിമിനൽ പ്രോസിജർ കോഡിന്റെ നടപടിക്രമമല്ല കോടതി  നടപ്പിലാക്കുന്നത് എന്ന് അഭിഭാഷകർ ചൂണ്ടിക്കാണിച്ചു തുടർന്ന് ബഹളമായി അതോടെ ജഡ്ജി കോടതിയിൽ നിന്നും  ഇറങ്ങിപ്പോയി .തുടർന്നവരുമായി ചേമ്പറിൽ പോയി സംസാരിച്ച അസോസിയേഷൻ ഭാരവാഹികൾ ജഡ്ജിയുടെ തീരുമാനം തെറ്റാണെന്നു ചൂണ്ടിക്കാട്ടിയെങ്കിലും ഇറക്കിയ ഉത്തരവ് തിരുത്താൻ അവർ തയ്യാറായില്ല . അഭിഭാഷകർ കോടതി ബഹിഷ്കരിച്ചു പുറത്തിറങ്ങി കോടതി മുറി അടച്ചു .അതിനെയാണ് ജഡ്ജിനെ പൂട്ടിയിട്ടു എന്നൊക്കെ പ്രചരിപ്പിക്കുന്നത് .

ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനെ തടഞ്ഞു വച്ചു,മുറിയിൽ പൂട്ടിയിട്ടു എന്നൊക്കെയാണ് അഭിഭാഷകർക്കെതിരെ മാധ്യമങ്ങൾ പടച്ചു വിടുന്നത് .നേരത്തെ നിലനിന്നിരുന്ന അഭിഭാഷക -മാധ്യമ പോരിൽ കാര്യമായ ക്ഷീണം  പറ്റിയ മാധ്യമങ്ങൾ ഇപ്പോൾ  അഭിഭാഷകർക്കെതിരെ ഉള്ള വാർത്തകൾ എരിവും പുളിയും ചേർത്താഘോഷമാക്കുന്നു .
വഞ്ചിയൂർ കോടതിയിൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ  മജിസ്‌ട്രേറ്റ് ദീപ മോഹനെ ആണ്  കോടതിയിൽ പൂട്ടിയിട്ടു എന്നൊക്കെ പ്രചരിപ്പിക്കുന്നത് .മജിസ്‌ട്രേറ്റിനെ തടഞ്ഞു വച്ചു,ജോലി തടസ്സപ്പെടുത്തി ചേമ്പറിലും പുറത്തും പ്രതിഷേധിച്ചു എന്നിവയാണ് അഭിഭാഷകർക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം . ബാർ അസോസിയേഷൻ ഭാരവാഹികൾക്കെതിരെ പോലീസ്  കേസെടുത്തു . ജാമ്യമില്ലാവകുപ്പു  ചുമത്തുമോ എന്നതിൽ തീരുമാനമായിട്ടില്ല. ബാർ അസോസിയേഷൻ പ്രസിഡന്റ്  കെ പി ജയചന്ദ്രൻ ,സെക്രട്ടറി പാച്ചല്ലൂർ ജയപ്രകാശ് എന്നിവർക്കും എതിരെ കേസുണ്ട് .