അമൃതസര്‍:പഞ്ചാബിലെ അമൃത്സറിലുണ്ടായ ദസറ ആഘോഷത്തിനിടെയുണ്ടായ ട്രെയിന്‍ ദുരന്തത്തില്‍ അന്വേഷണത്തിന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ ഉത്തരവിട്ടു.പഞ്ചാബ് സര്‍ക്കാരും അന്വേഷണം നടത്തും.അപകടത്തില്‍ മരണം 60 കടന്നതായി പൊലീസ് പറഞ്ഞു.നിരവധിപേര്‍ പരിക്കുകളോടെ ആശുപത്രിയില്‍ കഴിയുന്നുണ്ട്.
അമൃത്സറിലെ ജോഡാ ബസാറില്‍ ഇന്നലെ സന്ധ്യയോടെയാണ് അപകടം നടന്നത്.ദസറ ആഘോഷത്തോടനുബന്ധിച്ച് റെയില്‍വെ ട്രാക്കിന് സമീപം രാവണ രൂപം കത്തിക്കുന്നതിനിടെ ജനകൂട്ടത്തിനിടയിലേക്ക് ട്രെയിന്‍ പാഞ്ഞു കയറുകയായിരുന്നു. ആഘോഷങ്ങളോടനുബന്ധിച്ച് പടക്കം പൊട്ടിച്ച സമയത്ത് മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. വലിയ ബഹളത്തിനിടെ ട്രെയിന്‍ വരുന്നത് ആരുമറിഞ്ഞില്ല.അമൃത്സറിനും ജലന്തറിനും ഇടയില്‍ സര്‍വ്വീസ് നടത്തുന്ന ഡെമു ട്രെയിന്‍ ജനക്കൂട്ടത്തെ ഇടിച്ചിട്ട് മിന്നല്‍ വേഗത്തില്‍ കടന്നു പോകുകയായിരുന്നു.
പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളാണ് പരിപാടി സംഘടിപ്പിച്ചത്. ആവശ്യമായ സുരക്ഷാ സന്നാഹമോ മുന്‍കരുകതലോ ഇല്ലായിരുന്നെന്ന് ആരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചു.രാഷ്ട്രപതിയും പ്രധാനമന്ത്രിയും അപകടത്തില്‍ ദുഖം രേഖപ്പെടുത്തി.രക്ഷാപ്രവര്‍ത്തനത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്കി.