അമൃത്‌സര്‍:പഞ്ചാബിലെ അമൃത്‌സറിലെ പ്രാര്‍ത്ഥന ഹാളിലുണ്ടായ സ്ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു.പതിനഞ്ചോളം പേര്‍ക്കു പരിക്കേറ്റു.രാജസന്‍സി വില്ലേജിലെ ആത്മീയ സംഘടനയായ നിരന്‍കരി ഭവനില്‍ 11.30ഓടെയാണ് സ്‌ഫോടനമുണ്ടായത്.മുഖംമൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടു പേര്‍ പ്രാര്‍ഥാന ഹാളിലേക്ക് ഗ്രനേഡ് എറിയുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.അക്രമണം നടന്നിരിക്കുന്നത് അമൃത്സര്‍ എയര്‍പോര്‍ട്ടിന് വെറും എട്ട് കിലോമീറ്റര്‍ അകലെയാണ്. നിരന്‍കരിയുടെ സമ്മേളനത്തിനിടെയാണ് സ്ഫോടനം നടന്നതെന്ന് സൈന്യം അറിയിച്ചു.ഗ്രനേഡ് എറിഞ്ഞ സമയത്ത് പ്രാര്‍ത്ഥനാലയത്തിനുള്ളില്‍ 250 പേരോളം ഉണ്ടായിരുന്നു.സി.സിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
സ്ഫോടനത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് സൗജന്യ ചികിത്സയും നല്‍കുമെന്ന് മുഖ്യമന്ത്രി അമരീന്ദ്രര്‍ സിങ് അറിയിച്ചു.