ന്യൂയോര്‍ക്ക്:അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ് (സീനിയര്‍) അന്തരിച്ചു.94 വയസ്സായിരുന്നു.പാര്‍ക്കിന്‍സണ്‍ രോഗം ബാധിച്ച അദ്ദേഹം ഏറെ നാളായി ചികിത്സയിലായിരുന്നു.അദ്ദേഹത്തിന്റെ വക്താവ് ജിം മഗ്രാത്താണ് മരണവിവരം അറിയിച്ചത്.
അമേരിക്കയുടെ 41-ാം പ്രസിഡന്റായിരുന്നു ജോര്‍ജ് ബുഷ്.1989 മുതല്‍ 1993 വരെയാണ് ജോര്‍ജ് ബുഷ് അമേരിക്കയുടെ പ്രസിഡന്റ് പദവി വഹിച്ചിരുന്നത്.