തിരുവനന്തപുരം:ശബരിമല കര്‍മ്മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ ഐക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് പങ്കെടുത്തിരുന്നുവെന്ന് വ്യാജ പ്രചാരണം.തന്റെ രൂപ സാദൃശ്യമുള്ള ചിത്രമുപയോഗിച്ച് വ്യാജപ്രചരണം നടത്തിയവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിംഗ് സൈബര്‍ സെല്ലില്‍ പരാതി നല്‍കി.വ്യാജപ്രചരണം നടത്തുന്നവരെ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നലെ കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ നടന്ന അയ്യപ്പ ജ്യോതിയില്‍ ബിജെപി അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ പ്രമുഖരടക്കം പങ്കെടുത്തിരുന്നു.മുന്‍ ഡി ജി പി ടി പി സെന്‍ കുമാറും സുരേഷ്‌ഗോപിയുമടക്കം പങ്കെടുത്ത പരിപാടിക്ക് സമൂഹമാധ്യമങ്ങളിലൂടെ വലിയ പ്രചാരണം നല്‍കിയിരുന്നു.