ദില്ലി :തർക്കഭൂമി ഹിന്ദുക്കൾക്ക് വിട്ടുകൊടുത്തു കൊണ്ട് സുപ്രീം  കോടതി വിധി പുറപ്പെടുവിച്ചു. അയോദ്ധ്യ കേസിൽ വിധി ഏകകണ്ഠമാണ് എന്ന് സുപ്രീം കോടതി ചീഫ്‌ജസ്റ്റിസ് രഞ്ജൻ ഗൊഗോയി പറഞ്ഞു .അഞ്ചാംഗ ഭരണഘടനാബെഞ്ചാണു വിധി പുറപ്പെടുവിച്ചത് .അലഹബാദ് ഹൈക്കോടതി തള്ളിക്കൊണ്ടുള്ള സുപ്രധാന വിധിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത് .അയോധ്യയിൽ രാമ ക്ഷേത്രം നിർമ്മിക്കാൻ മൂന്നുമാസങ്ങൾക്കുള്ളിൽ ഒരു ട്രസ്റ്റ് ഉണ്ടാക്കി സ്ഥലം ഏറ്റെടുക്കണം എന്നതാണ് കേന്ദ്രസർക്കാരിനോടുള്ള  കോടതി നിർദേശം. തർക്കഭൂമി പൂർണ്ണമായും ആ ട്രസ്റ്റിന് കീഴിലായിരിക്കും .സുന്നി വഖഫ് ബോർഡിന് ഉചിതമായ സ്ഥലത്തു അഞ്ചേക്കർ ഭൂമി അയോധ്യയിൽ തന്നെ നൽകണം എന്നതാണ് വിധിയിലെ മറ്റൊരു നിർദേശം .അവിടെ മുസ്ലീങ്ങൾക്ക് ആരാധനാലയം നിർമ്മിക്കാം .  നാടിൻറെ സമാധാനവും ഐക്യവും സംരക്ഷിക്കേണ്ടതുണ്ട് എന്ന് വിധിയിൽ പലഭാഗത്തും പരാമർശമുണ്ട് .വിധിയുടെ പൂർണ്ണരൂപം ഇതുവരെ  ലഭ്യമായിട്ടില്ല.തങ്ങൾ  വിധിയിൽ തൃപ്തരല്ല എന്ന് വഖഫ് ബോർഡ് അഭിപ്രായപ്പെട്ടു .അയോദ്ധ്യ വിധിയെ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ സ്വാഗതം ചെയ്തു .