ദില്ലി:അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭരണഘടനയ്ക്കുള്ളില്‍ നിന്ന് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ബിജെപി ദേശീയ സമിതി യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് അമിത് ഷാ പ്രഖ്യാപിച്ചത്. അയോധ്യയില്‍ എവിടെയാണോ ക്ഷേത്രമുണ്ടായിരുന്നത് അവിടെത്തന്നെ ക്ഷേത്രം നിര്‍മ്മിക്കുമെന്നും അമിത്ഷാ പറഞ്ഞു.
ക്ഷേത്രനിര്‍മ്മാണം അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു.കോടതിയില്‍ കേസ് നടത്തി രാമക്ഷേത്രനിര്‍മാണം നീട്ടിക്കൊണ്ടുപോകുന്നത് കോണ്‍ഗ്രസാണെന്നും കേസ് വേഗത്തില്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസ് സമ്മതിക്കുന്നില്ലെന്നും അമിത്ഷാ പറഞ്ഞു.