കോട്ടയം:ശബരിമല കര്‍മ്മസമിതി പുത്തരിക്കണ്ടം മൈതാനത്ത്
സംഘടിപ്പിച്ച അയ്യപ്പ സംഗമം ഒരു കൂട്ടം സവര്‍ണരുടെ സംഗമമായിരുന്നെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.മാതാ അമൃതാനന്ദമയി വരുമെന്ന് പറഞ്ഞു കര്‍മ്മ സമിതി പ്രവര്‍ത്തകര്‍ വിളിച്ചിരുന്നുവെന്നും സവര്‍ണ സംഗമത്തില്‍ പോകാതിരുന്നത് നന്നായെന്നും വെള്ളാപ്പള്ളി പറഞ്ഞു.വനിതാ മതില്‍ വന്‍ വിജയമായിരുന്നെന്നും എന്നാല്‍ അതിന്റെ പിറ്റേ ദിവസം തന്നെ സ്ത്രീകള്‍ ശബരിമല കയറിയതോടെ മതില്‍ പൊളിഞ്ഞെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഹിന്ദുത്വ അജന്‍ഡ മുന്‍നിര്‍ത്തിയാണ് അയ്യപ്പ ഭക്ത സംഗമം നടന്നത്.പിന്നാക്ക വിഭാഗക്കാരുടെ പ്രാതിനിധ്യം സംഗമത്തില്‍ ഉണ്ടായില്ല.ശബരിമല വിഷയം ലോകസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഗുണമാകുമെന്നും വിഷയം ഉപയോഗിച്ച് മുതലെടുക്കാന്‍ ബിജെപിക്ക് കഴിയുമെന്നും വെള്ളാപ്പള്ളി നടേശന്‍ കൂട്ടിച്ചേര്‍ത്തു.