തിരുവനന്തപുരം:പ്രളയത്തിന്‍ നിന്ന് കരകയറാന്‍ കേരളത്തിന് യുഎഇ സര്‍ക്കാര്‍ 700 കോടി രൂപ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അബുദാബി രാജകുമാരന്‍ ഹിസ് ഹൈനസ് ഷെയ്ക് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ മലയാളി വ്യവസായി എം എ യൂസഫ് അലിയോടാണ് ഇക്കാര്യം അറിയിച്ചത്.പ്രധാനമന്ത്രിയോട് ഇക്കാര്യം സംസാരിച്ചിട്ടുള്ളതായും യുഎഇ കിരീടാവകാശി പറഞ്ഞു.അടിയന്തിര സഹായമായി കേന്ദ്രസര്‍ക്കാര്‍ 500 കോടി മാത്രമാണ് കേരളത്തിന് നല്‍കിയത്.
യുഎഇ പ്രസിഡന്റ് ഷെയ്ക്ക് ഖലീഫ ബിന്‍ സയദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവര്‍ക്കും യൂസഫലിക്കും മുഖ്യമന്ത്രി കേരളത്തിന്റെ നന്ദി അറിയിച്ചു.
മലയാളികളും ഗള്‍ഫ് നാടുമായി വൈകാരികമായ ബന്ധമുണ്ടെന്നും ഗള്‍ഫ് മലയാളികളുടെ രണ്ടാം വീടാണെന്നും മുഖ്യമന്ത്രി പറഞ്ഞു.ലോക സമൂഹം നമ്മോടൊപ്പം ഉണ്ടെന്ന സന്ദേശം പകരുന്നതാണ് സഹായമെന്നും മുഖ്യമന്ത്രി പറഞ്ഞു.