കൊച്ചി:അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി.തെരഞ്ഞെടുപ്പില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കിയെന്ന എം.വി നികേഷ് കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി വിധി.ആറു വര്‍ഷത്തേക്കാണ് കെ.എം.ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്.
അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നികേഷ്‌കുമാറിന് കോടതിച്ചെലവായി 50,000 രൂപ നല്‍കണമെന്നും കോടതി വിധിച്ചു.എന്നാല്‍ തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്ന നികേഷ്‌കുമാറിന്റെ ആവശ്യം കോടതി തള്ളി.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നികേഷ് കുമാറും കെ.എം.ഷാജിയും തമ്മില്‍ ശക്തമായ മല്‍സരമാണ് അഴിക്കോട് മണ്ഡലത്തില്‍ നടന്നത്.വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് കെ.എം.ഷാജി പ്രതികരിച്ചു.