പൊന്നാനി സീറ്റിൽ പി വി അൻവറിന്റെ സ്ഥാനാർഥി നിർണയത്തിൽ സി പി എം നേതൃത്വം പ്രതികൂട്ടിൽ ആണെങ്കിലും അൻവറിനെ ശരിക്കും അറിയുന്ന ലീഗ് കേന്ദ്രങ്ങൾ ഞെട്ടലിൽ ആണ്‌.കോൺഗ്രസ്‌ ജില്ലാ നേതാവായിരിക്കെ മലപ്പുറം ജില്ലയിലെ ലീഡറുടെ വിശ്വസ്തനും ഡി ഐ സി രൂപീകരിച്ചപ്പോൾ ഡി ഐ സി യുടെ നേതാവും ആയിരുന്നു. എന്നാൽ ഡി ഐ സി കോൺഗ്രസിൽ ലയിച്ചപ്പോൾ അൻവർ തിരികെ പോകുവാൻ തയ്യാറായില്ല എ ഐ സി സി അംഗവും സ്വാതന്ത്ര്യസമരസേനാനിയുമായ പി വി ഷൗക്കത്തലിയുടെ മകൻ ഏറനാട് സ്വതന്ത്രൻ ആയി നിന്ന് 47000 വോട്ട് വാങ്ങി യൂ ഡി എഫ് സ്ഥാനാർഥി പി കെ അബ്ദുൽ ബഷീറിനെ ഞെട്ടിച്ചു, അന്നത്തെ എൽ ഡി എഫ് സ്ഥാനാർഥിആയി മത്സരിച്ച സിപിഐ നേതാവ് റഹ്‍മത്തുല്ല പിടിച്ചത് 3000തിന് താഴെ വോട്ടാണ്. സി പിഎം വോട്ട് മറിച്ചു എന്ന് വ്യകതമായെങ്കിലും ഏറനാട് ലീഗ് ഞെട്ടി വിറക്കാൻ ഈ വോട്ടുകൾ മതിയായിരുന്നു.2014 ൽ സ്വതന്ത്രൻ ആയി വയനാട് ലോകസഭ മണ്ഡലത്തിൽ നിന്ന് 37000 വോട്ടുകൾ നേടി കരുത്തു തെളിയിച്ചു. മലപ്പുറം ജില്ല യിലെ രണ്ടാംനിര കോൺഗ്രസ്‌ നേതാക്കളുമായുള്ള അടുത്ത ബന്ധം.ഏതാവശ്യത്തിനും ആർക്കും എപ്പോഴും കയറി ചെല്ലാൻ കഴിയുന്ന തരത്തിൽ ഉള്ള പെരുമാറ്റം, മണ്ഡലത്തിൽ കോടികൾ ഇറക്കി കളം പിടിക്കാനുള്ള സാമ്പത്തിക ഭദ്രത,ഇടത് സ്ഥാനാർഥികൾക്ക് എതിരെ പതിവായി പ്രയോഗിക്കുന്ന വിശ്വാസ സംബന്ധമായ ആക്ഷേപങ്ങൾ ഒന്നും വിലപ്പോവില്ല എന്നതും ലീഗിന്റെ നെഞ്ചിടിപ്പ് വർധിപ്പിക്കുന്നു . അതുകൊണ്ട് പൊന്നാനിയിൽ ഇത്തവണത്തെ തിരഞ്ഞെടുപ്പ് പോരാട്ടം ത്രസിപ്പിക്കുന്നതായിരിക്കും തീർച്ച .