കേരളത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ നാളെ ഫലം വരാനിരിക്കെ കടുത്ത ആശങ്കയിലാണ് എൽ ഡി എഫും യുഡിഎഫും .ബി ജെ പിയുടെ പ്രതീക്ഷ മുഴുവനും കോന്നിയിലാണ് .ഏറ്റവും സുരക്ഷിതമെന്ന് കോൺഗ്രസ് കരുതുന്ന എറണാകുളം പോലും മഴമൂലം പോളിങ് നിലകുറഞ്ഞതു കോൺഗ്രസിനെ ആശങ്കയിലാക്കുന്നു. ഇടതുപക്ഷത്തിന്റെ കയ്യിലിരുന്ന അരൂരിൽ മികച്ച പ്രചാരണമാണ് കോൺഗ്രസ് കാഴ്ചവച്ചത് .ജി സുധാകരന്റെ പൂതന പരാമർശവും കോൺഗ്രെസ്സിന്റെ പ്രതീക്ഷകൾ വർദ്ധിപ്പിക്കുന്നു.
കോന്നിയിലും വട്ടിയൂർക്കാവിലും ഒത്തൊരുമയോടെ പ്രവർത്തിക്കാൻ കോൺഗ്രസ് നേതാക്കൾക്കായില്ല.കോന്നിയിലും വട്ടിയൂർക്കാവിലും യു ഡി എഫ് തോൽക്കുകയാണെങ്കിൽ അടൂർ പ്രകാശിനും മുരളീധരനും അതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാകില്ല .സ്ഥാനാർഥി നിർണ്ണയത്തിലെ അടൂർ പ്രകാശിന്റെ അതൃപ്തി അവസാനം നടന്ന കൊട്ടിക്കലാശം വരെ കോൺഗ്രസ്സിനെ പ്രതികൂലമായി ബാധിച്ചു .
വട്ടിയൂർക്കാവിലാകട്ടെ താൻ കാരണമാണ് ഈ തെരഞ്ഞെടുപ്പ് തന്നെ ഉണ്ടായതെന്നോർക്കാതെ മുൻ എം എൽ എ കെ മുരളീധരൻ ശിശിതരൂർ എംപിയോട് ഇലക്ഷൻ വേളയിൽ കൊമ്പുകോർത്തു .മണ്ഡലത്തിൽ വോട്ടുകച്ചവടം ഉണ്ടെന്നും ഇല്ലായെന്നും തമ്മിൽ നടത്തിയ വാക്പോര് ചെറുതല്ലാത്ത വിധത്തിൽ കെ മോഹൻകുമാറിനെ ബാധിച്ചിട്ടുണ്ട് .ശക്തമായ പ്രചാരണം കൊണ്ട് എല്ലായിടത്തും ഒരു വിജയ പ്രവചനത്തെ അസാധ്യമാക്കിയിരിക്കയാണ് എൽ ഡി എഫ് .ഫലപ്രഖ്യാപനത്തിനു മണിക്കൂറുകൾ മാത്രം ബാക്കിയായിരിക്കെ കൂടുതൽ വിശകലനത്തിന് ഈ അവസരത്തിൽ പ്രസക്തിയില്ല.