ശബരിമല:ശബരിമലയില്‍ ആചാരം ലംഘനമുണ്ടായാല്‍ നട അടച്ചിടുമെന്ന് ശബരിമല തന്ത്രിയുടെ ശക്തമായ നിലപാടിനെത്തുടര്ന്നും പ്രതിഷേധം ശക്തമായ സാഹചര്യതത്ിലും സന്നിധാനത്തെത്തിയ യുവതികള്‍ മലയിറങ്ങി.ആന്ധ്രാ സ്വദേശിനിയായ മാധ്യമപ്രവര്‍ത്തക കവിത ജെക്കാലയും കൊച്ചി സ്വദേശിനിയായ നടി രഹ്ന ഫാത്തിമയുമാണ് പോലീസിന്റെ കനത്ത സുരക്ഷാ സന്നാഹങ്ങളോടെ തിരികെ പോകുന്നത്.
ഐജി ശ്രീജിത്തുമായി ഒരു മണിക്കൂറോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തിരികെ പോകാനുള്ള തീരുമാനമുണ്ടായത്. കവിത തിരിച്ചുപോകാമെന്ന നിലപാട് എടുത്തിരുന്നെങ്കിലും രഹന ഫാത്തിമ ദര്‍ശനം നടത്തണമെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.എന്നാല്‍ പ്രതിഷേധം ശക്തമായി തുടരുന്ന സാഹചര്യം ഐജി ഇവരെ ബോധ്യപ്പെടുത്തുകയായിരുന്നു.ആന്ധ്രാ സ്വദേശിനിയായ കവിത മോജോ ടി വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടറാണ്.ജോലി സംബന്ധമായ ആവശ്യത്തിനാണ് എത്തിയതെന്ന് കവിത വ്യക്തമാക്കിയിരുന്നു.
യുവതികള്‍ പ്രവേശിച്ചാല്‍ നടയടച്ച് പരിഹാരക്രിയകള്‍ നടത്തുമെന്ന് തന്ത്രി വ്യക്തമാക്കി.ആചാരം ലംഘിച്ചാല്‍ നട അടച്ചിട്ട് താക്കോല്‍ കൈമാറണമെന്ന് പന്തളം കൊട്ടാരവും ആവശ്യപ്പെട്ടിരുന്നു.യുവതികള്‍ തിരികെ പോകുന്ന സാഹചര്യത്തില്‍ പതിനെട്ടാം പടിക്കു താഴെ നടത്തിവന്ന പരികര്‍മികളുടെ പ്രതിഷേധം അവസാനിപ്പിച്ചു.