കൊച്ചി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് രണ്ടാം മത്സരം. ജംഷെഡ്പൂർ എഫ്.സിക്ക് എതിരെയാണ് മഞ്ഞപ്പട ഇന്നിറങ്ങുന്നത്. രാത്രി എട്ടിന് കൊച്ചിയിലാണ് മത്സരം. സമനിലയോടെ ആണ് രണ്ടു ടീമുകലും ഈ സീസൺ തുടങ്ങിയത്. കേരള ബ്ലാസ്റ്റേഴ്സും ജംഷെഡ്പൂർ എഫ് സിയും ആദ്യജയത്തിനായി ഇറങ്ങുമ്പോൾ മുൻതൂക്കം ബ്ലാസ്റ്റേഴ്സിന് തന്നെയാണ്. ബ്ലാസ്റ്റേഴ്സിന്റെ ഇലവനിലും തന്ത്രങ്ങളിലും മാറ്റമുണ്ടാകും എന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.
കൊച്ചിയുടെ കളിത്തട്ടും കാണികളെയും നന്നായി അറിയുന്ന മുന്‍ ബ്ലാസ്റ്റേഴ്സ് കോച്ച് സ്റ്റീവ് കോപ്പലിന്റെ ശിക്ഷണമാണ് ജംഷെഡ്പൂരിന് കരുത്ത് പകരുന്നത്. മലയാളിതാരം അനസ് എടത്തൊടിക നേതൃത്വം നല്കുന്ന പ്രതിരോധനിര തകർക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. മധ്യനിര ഒത്തിണക്കത്തോടെ കളി നിയത്രിച്ചാൽ, മുൻന്നിരയിലേക്കു പന്തുകൾ എത്തിച്ചാൽ വല കുലുക്കാൻ വിനീതിനും ഹ്യൂമീനും ബെർമയ്ക്കും ബുദ്ധിമുട്ടുണ്ടാവില്ല. അങ്ങനെ വന്നാൽ ആരാധകർ പ്രേതിക്ഷിച്ചിരിക്കുന്ന ആദ്യ ഗോളും ആദ്യ വിജയവും ഇന്ന് ഇന്ന് കലൂർ സ്റ്റേഡിയത്തിനെ ആഘോഷ രാവാക്കി മാറ്റും .