സിംഗപ്പൂര്‍: ആധാറും ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും രാജ്യത്ത് വിനിമയം സുതാര്യമാക്കിയെന്നും കറന്‍സിയില്‍ നിന്നും ഡിജിറ്റല്‍ ക്യാഷിലേക്കുള്ള മാറ്റത്തിന് വഴിയൊരുക്കിയെന്നും കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലീ. ലോക ബാങ്ക് കാരണം സാധ്യമായ നേട്ടങ്ങള്‍ ചര്‍ച്ച ചെയ്യുന്ന വേദിയിലായിരുന്നു ജെയ്റ്റ്‌ലീയുടെ പ്രസ്താവന. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുമുള്ള നിക്ഷേപകരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.
ഗവണ്‍മെന്റ് നടപ്പിലാക്കിയ ആധാര്‍, നോട്ട് പിന്‍വലിക്കല്‍, ജി എസ് ടി എന്നീ മൂന്ന് നടപടികള്‍ പണത്തിന്റെ വിനിമയം സുതാര്യമാക്കിയെന്ന് മാത്രമല്ല, ഭരണത്തിന്റെ കാര്യക്ഷമത വര്‍ധിപ്പിച്ചു. കള്ളപ്പണത്തിന്റെ ഒഴുക്ക് കുറക്കാനും സര്‍ക്കാരിന് കഴിഞ്ഞുവെന്നും ജെയ്റ്റ്‌ലീ പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ജെയ്റ്റ്‌ലീ സിംഗപ്പൂരിലെത്തിയത്. സിംഗപ്പൂര്‍ ധനകാര്യ മന്ത്രാലയത്തിന്റെ അധികാരികളുമായും ജെയ്റ്റ്‌ലീ ചര്‍ച്ച നടത്തി.