കോഴിക്കോട്:വിവാഹത്തിന് വ്യത്യസ്തത വരുത്താന്‍ വരനും കൂട്ടരും ചെയ്തത് പൊല്ലാപ്പായി മാറിയിരിക്കുന്നത്. വിവാഹ വേദിയില്‍ ആനപ്പുറത്തു കയറി എത്തിയതിന് വരനെതിരെ പോലീസ് കേസെടുത്തു.വടകര വില്യാപ്പള്ളി സ്വദേശി ആര് കെ സമീഹിനെതിരെയാണ് നാട്ടാന പരിപാലന ചട്ടം അനുസരിച്ചാണ് കേസ് എടുത്തത്. ആനയുടമയ്ക്കും പാപ്പാനുമെതിരെയും കേസെടുത്തിട്ടുണ്ട്. ഇത്തരം ആഘോഷങ്ങള്‍ക്കായി ആനയെ ഉപയോഗിക്കുന്നത് നാട്ടാന പരിപാലന ചട്ടത്തിന്എതിരാണെന്നതിനാലാണ് കേസ്.
ഈ മാസം 18 നായിരുന്നു സംഭവം നടന്നത്. ആനപ്പുറത്തേറി വരനും പിന്നാലെ ആര്‍പ്പു വിളികളുമായി സുഹൃത്തുക്കളും സെല്ഫിയെടുപ്പും. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ നിരവധി പേര് വിമര്‍ശനവുമായി എത്തിയിരുന്നു. പ്രളയക്കെടുതിയില്‍ നട്ടം തിരിയുന്ന സമയത്ത് ഇതുപോലെ ആഡംബരവും ആഘോഷവും നിറഞ്ഞ വിവാഹച്ചടങ്ങ് നടത്തിയതിനാണ് വിമര്‍ശനങ്ങളുയര്‍ന്നത്.അതിനു പിന്നാലെ ഇപ്പോള്‍ കേസും വന്നിരിക്കുകയാണ്.