തിരുവനന്തപുരം:ആന്തൂര്‍ വിഷയത്തില്‍ എംവി ഗോവിന്ദന്‍ ഇടപെട്ടുവെന്ന രൂക്ഷവിമര്‍ശനവുമായി ജയിംസ് മാത്യു എംഎല്‍എ.സാജന്‍ പാറയിലിന് ലൈസന്‍സ് കൊടുക്കുന്നില്ലെന്ന പരാതി കിട്ടിയപ്പോള്‍ തന്നെ സ്ഥലം എംഎല്‍എയായ താന്‍ ഇടപെട്ടിരുന്നുവെന്നും മന്ത്രി കെടി ജലീലിനെ വിളിച്ച് താന്‍ പരാതി നല്‍കിയെന്നും ജെയിംസ് മാത്യു പറഞ്ഞു.എന്നാല്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ പികെ ശ്യാമളയുടെ ഭര്‍ത്താവ് കൂടിയായ എംവി ഗോവിന്ദന്‍ കെടി ജലീലിന്റെ പി.എയെ വിളിച്ച് സംസാരിച്ചെന്നും അത് എന്തിനായിരുന്നെന്നും ജെയിംസ് മാത്യു ചോദിച്ചു.ജയിംസ് മാത്യുവിന്റെ വിമര്‍ശനത്തോട് എം വി ഗോവിന്ദന്‍ പ്രതികരിച്ചില്ല.
നിലവില്‍ പാര്‍ട്ടിയിലെ പ്രബല വിഭാഗത്തിന്റെ കണ്ണിലെ കരടായി മാറിയ പി ജയരാജനുനേരെയും വിമര്‍ശനമുണ്ടായില്ല. പാര്‍ട്ടിക്ക് വിധേയനായി പ്രവര്‍ത്തിക്കുന്നില്ലെന്ന മുന്‍ വിമര്‍ശനം സംസ്ഥാന സമിതിയിലും ആവര്‍ത്തിച്ചു.ജയരാജന്‍ പഴയ പ്രവര്‍ത്തന രീതി ഇപ്പോഴും തുടരുകയാണെന്ന് കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാന സമിതിയില്‍ കുറ്റപ്പെടുത്തിയത്. പിജെ ഗ്രൂപ്പുകള്‍ വഴിയുള്ള പ്രചരണത്തിലൂടെയാണ് ജയരാജന്‍ പാര്‍ട്ടിക്ക് അതീതനാവാന്‍ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു.