ആമീര്‍ഖാന്‍ ചങ്ങനാശ്ശേരി ടൗണിലൂടെ നടന്നുപോകുന്ന ഒരു വീഡിയോ ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുകയാണ്. നീലുപാന്റും കറുത്ത ടീഷര്‍ട്ടും നീലതൊപ്പിയും കണ്ണടയും ചെവിയില്‍ ഇയര്‍ഫോണും വച്ച് സുരക്ഷാ സഹായികള്‍ക്കൊപ്പമായിരുന്നു സൂപ്പര്‍താരമെത്തിയത്. ഒറ്റനോട്ടത്തില്‍ ആമീര്‍ഖാന്‍ആണെന്ന് ആര്‍ക്കും മനസ്സിലായിരുന്നില്ല. എന്നാല്‍ മനസ്സിലാക്കിയവര്‍ വീഡിയോസ് എടുത്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയായിരുന്നു. തന്നെ തിരിച്ചറിഞ്ഞവരെയെല്ലാം കൈവീശി കാണിച്ചിട്ടാണ് താരം മുന്നോട്ട് പോയത്. ചിത്തിരപുരത്തിനു സമീപമുള്ള പനോരമിക് വ്യൂ എന്ന നക്ഷത്ര ഹോട്ടലിലാണ് ആമീര്‍ഖാന്‍ എത്തിയത്. സ്വകാര്യ ഹെലികോപ്റ്ററിലെത്തിയ അദ്ദേഹം ഹോട്ടലിലെ ഹെലിപ്പാടിലാണ് ഇറങ്ങിയത്. ലാല്‍സിങ് ചദ്ധ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനാണ് ആമീര്‍ എത്തിയത്.ഹോളിവുഡ് ഹിറ്റ് ചിത്രമായ ഫോറെസ്റ് ഗംബിന്റെ റീമേക്കാണ് ചിത്രമെന്ന് സൂചനയുണ്ട് .
ആമീര്‍ പ്രൊഡക്ഷനു വേണ്ടി അദൈത്ചന്ദ്രനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്യാപ് റോഡിലെ ഷൂട്ടിങ്ങിനുശേഷം തിങ്കളാഴ്ച ഉച്ചയോടെ ആമീര്‍ഖാന്‍ റോഡുമാര്‍ഗ്ഗം കൊല്ലത്തേക്ക് പോയി.