ന്യൂഡല്‍ഹി: രാജ്യത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിവെച്ച ആരുഷി തല്‍വാര്‍ കൊലപാതകക്കേസില്‍ മാതാപിതാക്കളായ രാജേഷ് തല്‍വാറും നൂപൂര്‍ തല്‍വാറും നിരപരാധികളെന്ന് അലഹാബാദ് ഹൈക്കോടതി.
സിബിഐ പ്രത്യേക കോടതി വിധിക്കെതിരെ നല്കിയ അപ്പീല്‍ പരിഗണിക്കവേ തെളിവുകളുടെ അഭാവത്തിലാണ് ജീവപര്യന്തം ശിക്ഷ റദ്ദാക്കിയത്.്
2008 മേയിലാണ് 14 കാരിയായ ആരുഷിയെ നോയിഡയിലെ വീട്ടില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. സഹായി ഹേമരാജിനെ തുടക്കത്തില്‍ കൊലപാതകം നടത്തി മുങ്ങിയെന്ന് പൊലീസ് സംശയിച്ചെങ്കിലും അടുത്ത ദിവസം ഹേമരാജിന്റെ മൃതദേഹം ഇവരുടെ വീടിന്റെ ടെറസില്‍നിന്ന് കണ്ടെത്തിയതോടെ അന്വേഷണം ആരുഷിയുടെ മാതാപിതാക്കളിലേക്കായി.
വിചാരണയ്ക്ക് ശേഷം 2013 നവംബര്‍ 26 നാണ് സിബിഐ പ്രത്യേക കോടതി ജീവപര്യന്തം തടവ് വിധിച്ചത്. ആദ്യം കേസന്വേഷിച്ച യു. പി. സര്‍ക്കാറിനെതിരെ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നായിരുന്നു സി. ബി. ഐ അന്വേഷണം ഏറ്റെടുത്തത്.
സി.ബി.ഐ കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ഇരുവരും അലഹബാദ് ഹൈക്കോടതിയില്‍ സമീപിച്ചതിനെത്തുടര്‍ന്നാണ് തല്‍വാര്‍ ദമ്പതികള്‍ കുറ്റവിമുക്തരായത്.