ആര്യനാട് : ആര്യനാട് പ്രദേശത്തെ ബിജെപി, സിപിഐ കുടുംബങ്ങളിൽ നിന്നുമായി നൂറുകണക്കിന് പേർ കോൺഗ്രസിൽ ചേർന്നു.
വലിയ കലുങ്ക് ബൂത്തിൽ നടന്ന കുടുംബയോഗത്തിലേക്കാണ് ഇവർ കുടുംബമായി കടന്നെത്തിയത്.ചേരപ്പള്ളി, വലിയകലുങ്ക് പ്രദേശത്തെ മുപ്പതോളം ബിജെപി കുടുംബാംഗങ്ങൾ കോൺഗ്രസിൽ എത്തിയപ്പോൾ പറണ്ടോട്, വലിയ കലുങ്ക് മേഖലകളിലെ സിപിഐയുടെ രണ്ടു മുൻ ബ്രാഞ്ച് സെക്രട്ടറിമാർ അടക്കം പത്തോളം പേരാണ് സിപിഐയിൽ നിന്നും കോൺഗ്രസിൽ എത്തിയത്.

ബൂത്ത്‌ പ്രസിഡന്റ്‌ ശശിധരൻ നായരുടെ അധ്യക്ഷതയിൽ നടന്ന ഇന്ദിരാഗാന്ധി ജന്മശതാബ്‌ദി ആഘോഷവും  കുടുംബയോഗവും മുൻ മന്ത്രി വി.എസ് ശിവകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു.കെ.എസ്.ശബരീനാഥൻ എംഎൽഎ മുഖ്യ പ്രഭാഷണം നടത്തി.വിവിധ പാർട്ടികളിൽ നിന്നും കടന്നെത്തിയവർക്ക് വിഎസ് ശിവകുമാർ എംഎൽഎ അംഗ്വതം നൽകി. ചടങ്ങിൽ മുതിർന്ന വ്യക്തികളെ ആദരിച്ചു.

കോൺഗ്രസ്സ് വലിയ കലുങ്ക് ബൂത്ത്‌ സംഘടിപ്പിച്ച ഇന്ദിരാഗാന്ധി ജന്മശതാബ്‌ദി ആഘോഷവും കുടുംബ സംഗമവും വി.എസ്. ശിവകുമാർ എംഎൽഎ ഉത്ഘാടനം ചെയ്യുന്നു.

മുൻ വിവരാവകാശ കമ്മീഷണർ അഡ്വ. വിതുര ശശി, ഡിസിസി ജനറൽ സെക്രട്ടറിമാരായ എൻ. ജയമോഹൻ, ആനാട് ജയൻ, മലയടി പുഷ്‌പാംഗദൻ, ആർ. ലക്ഷ്മി, കെ.കെ. രതീഷ്, ഷാമില ബീഗം, മഹേശ്വരൻ, പ്രസന്നകുമാരി, സതീർ, ചന്ദ്രബാബു, എ. എം. ഷാജി, പ്രഭുല്ല ചന്ദ്രൻ, പ്രശാന്ത് ചേരപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.