മുംബൈ: അടുത്തമാസം ആദ്യംനടക്കുന്ന ആര്‍ബിഐയുടെ പണനയം പ്രഖ്യാപനത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ഓഹരി സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

ഇന്ത്യന്‍ ഓഹരികളില്‍ സെന്‍സെക്‌സ് 26.53 പോയന്റ് ഉയര്‍ന്ന് 33588.08ലും നിഫ്റ്റി 6.50 പോയന്റ് നേട്ടത്തില്‍ 10,348.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ബിഎസ്ഇയിലെ 1442 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1255ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. അസംസ്‌കൃത എണ്ണവില ഉയരുന്നതും നിക്ഷേപകര്‍ കരുതലോടെയാണ് കാണുന്നത്.