ഇരിട്ടി:ആറളം ഫാമില്‍ ആദിവാസിയായ വൃദ്ധയെ കാട്ടാന കുത്തിക്കൊന്നു.പതിമൂന്നാം ബ്ലോക്കിലെ ദേവു കാര്യത്താന് (80) ആണ് കൊല്ലപ്പെട്ടത്.ഇവര്‍ വീട്ടില്‍ ഉറങ്ങിക്കിടക്കുമ്പോള്‍ പുലര്‍ച്ചെ ഒന്നരയോടെയാണ് ഒറ്റയാനിറങ്ങിയത്.കാട്ടാന ദേവുവിനെ ചവിട്ടിയും കുത്തിയുമാണ് കൊന്നത്.മകള്‍ സുമ (40) കൊച്ചു മക്കള്‍ വിജി (5), സുനില്‍ (2) എന്നിവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ദേവുവിന്റെ പ്ലാസ്റ്റിക്ക് മേഞ്ഞ കുടില്‍ ആന ചവിട്ടിത്തകര്‍ത്തു.ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന ആറാമത്തെയാളാണ് ദേവു.സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാരും ആദിവാസികളും വളയഞ്ചാലിലെ ആറളം വന്യജീവി കേന്ദ്രം ഓഫീസ് വളഞ്ഞു.
ദേവുവിന്റെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ നിന്നും പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വൈകിട്ട് ഫാമില്‍ എത്തിച്ച് സംസ്കരിക്കും.