ആലപ്പുഴ:ആലപ്പുഴ വള്ളികുന്നത്ത് വീട് കുത്തിത്തുറന്ന് അറുപത് പവന്‍ കവര്‍ന്നു. ഉപ്പുകണ്ടത്തിന് സമീപം പൂമംഗലത്ത് സദാനന്ദന്റെ വീട്ടിലാണ് വന്‍ കവര്‍ച്ച നടന്നത്.സദാനന്ദന്റെ സഹോദരന്റെ മരണവുമായി ബന്ധപ്പെട്ട് വീട്ടുകാര്‍ മാറി നിന്ന സമയത്തായിരുന്നു മോഷണം. രാവിലെ എട്ടുമണിയോടെ തിരികെ വീട്ടിലെത്തിയപ്പോഴാണ് മുന്‍ വാതില്‍ കുത്തിത്തുറന്ന് നിലയില്‍ കണ്ടത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ സ്വര്‍ണ്ണം മോഷ്ടിക്കപ്പെട്ടുവെന്ന് മനസിലായി. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുകയാണ്.