തിരുവനന്തപുരം:വര്‍ഷങ്ങളായി കോണ്‍ഗ്രസിന്റെ കുത്തകയായ ആലപ്പുഴ സീറ്റ് പിടിക്കാന്‍ അരൂര്‍ എംഎല്‍എ എ.എം ആരിഫിനെ സിപിഎം മല്‍സരത്തിനിറക്കുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന് സംസ്ഥാന സെക്രട്ടേറിയറ്റിലാണ് തീരുമാനമായത്. നിലവില്‍ സിപിഐ യുടെ സിറ്റിംഗ് എംഎല്‍എമാരായ സി.ദിവാകരനും ചിറ്റയം ഗോപകുമാറും മല്‍സരിക്കുന്നുണ്ട്.
എംഎ ബേബി,സിഎസ് സുജാത തുടങ്ങിയ നേതാക്കളുടെ പേരുകള്‍ ഉയര്‍ന്നുവന്നെങ്കിലും കൂടുതല്‍ വിജയ സാധ്യത ആരിഫിനാണെന്ന് കണക്കുകൂട്ടലിലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെടുത്തത്.സിറ്റിംഗ് എംപിമാരില്‍ പി കരുണാകരനു മാത്രമാണ് സീറ്റ് നല്‍കാതിരുന്നത്.ചാലക്കുടിയില്‍ സിറ്റിംഗ് എംപി ഇന്നസെന്റ് ആദ്യം മല്‍സരിക്കില്ല എന്നു പറഞ്ഞെങ്കിലും ഇപ്പോള്‍ തീരുമാനം മാറ്റിയതായാണ് സൂചന.2009 മുതല്‍ രണ്ടുതവണയായി കോണ്‍ഗ്രസിന്റെ കെസി വേണുഗോപാലിനെയാണ് ആലപ്പുഴക്കാര്‍ ലോക്‌സഭയിലേക്കു വിജയിപ്പിച്ചത്.പത്തുവര്‍ഷത്തിനുശേഷം മണ്ഡലം തിരികെപ്പിടിക്കാനാണ് സിപിഎമ്മിന്റെ നീക്കം.