ആലപ്പുഴ:ആലപ്പുഴ പള്ളാത്തുരുത്തിയില്‍ വിനോദ സഞ്ചാരികളുമായി പോയ ഹൗസ്ബോട്ട് മുങ്ങി.അപകടത്തില്‍പ്പെട്ട യാത്രക്കാരെല്ലാവരും രക്ഷപ്പെട്ടു.പമ്പയാറ്റിലാണ് അപകടം നടന്നത്.
മഹാരാഷ്ട്രയില്‍ നിന്നെത്തിയ വിനോദസഞ്ചാരികളാണ് ഹൗസ് ബോട്ടിലുണ്ടായിരുന്നത്.ബോട്ട് പുറപ്പെട്ട് മണിക്കൂറുകള്‍ക്കകം മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചു.തുടര്‍ന്ന് ബോട്ടിന്റെ പുറകുവശത്ത് വെള്ളം കയറാന്‍ തുടങ്ങി.എന്നാല്‍ ഉടന്‍ തന്നെ ബോട്ട് കരയ്ക്കടുപ്പിച്ച് യാത്രക്കാരെ ഇറക്കിയതിനാല്‍ വലിയ ദുരന്തം ഒഴിവായി.ബോട്ടില്‍ ഇരുപത്തഞ്ചോളം യാത്രക്കാരുണ്ടായിരുന്നു.