ഡൽഹി : ചന്ദ്ര ശേഖർ ആസാദിന്റെ ജാമ്യാപേക്ഷയിന്മേലുള്ള വാദം ഇന്നും തുടരും .രൂക്ഷമായ വിമർശനമാണ് ഡൽഹി പോലീസിന് കോടതിയിൽ നിന്നും ഏൽക്കേണ്ടിവന്നത് .ഡൽഹി തീസ് ഹസാരി കോടതിയാണ് ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദിന്റെ ജാമ്യം പരിഗണിക്കുന്നത് .കഴിഞ്ഞ മാസം 21 മുതൽ ആസാദ് ജയിലിലാണ് .ആസാദിനെതിരെ തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യുഷൻ പരാജയപ്പെട്ടു .അനുവാദം വാങ്ങാതെയാണ് ജുമാമസ്ജിദിൽ നിന്നും പ്രതിഷേധം സംഘടിപ്പിച്ചത് എന്ന് പ്രോസിക്യുഷൻ പറഞ്ഞപ്പോൾ പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടനപരമാണെന്നു കോടതി അഭിപ്രായപ്പെട്ടു .ആസാദിന്റെ സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകളുടെ പകർപ്പുമായാണ് പ്രോസിക്യൂട്ടർ എത്തിയത് .അതിൽ പലതും കോടതിക്ക് മുൻപാകെ വായിച്ചു എങ്കിലും കലാപത്തിനുള്ള ആഹ്വാനമായി അതിനെ വ്യാഖ്യാനിക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു .ആസാദ് പ്രകോപനപരമായി ജാഥയിൽ സംസാരിച്ചു എന്നും ആരോപണമുണ്ട് എന്നാൽ ആസാദ് ഭരണഘടന വായിക്കുകമാത്രമാണ് ചെയ്തതെന്ന് ആസാദിന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു .
നിരോധനാജ്ഞ ലംഘിച്ചു ജുമാ മസ്ജിദിൽ നിന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാഥാ നയിച്ചു എന്നതാണ് ചന്ദ്രശേഖർ ആസാദിനെതിരെ ചുമത്തപ്പെട്ട കുറ്റം .