തിരുവനന്തപുരം:രാജ്യാന്തര ചലച്ചിത്രമേളയുടെ ആസ്വാദകര്‍ക്ക് സംഗീതവിരുന്നായി ടാഗോര്‍ തീയറ്ററില്‍ പി.ഭാസ്‌കരന്‍ സന്ധ്യ അരങ്ങേറി.പി.ഭാസ്‌കരന്റെ മനോഹരമായ വരികള്‍ ‘പാടാന്‍ ഓര്‍ത്തൊരു മധുരിത ഗാനം’ എന്ന പേരിലാണ് ഗായകര്‍ അവതരിപ്പിച്ചത്.
ഗായകരായ കല്ലറ ഗോപന്‍,ശ്രീകാന്ത്, രവിശങ്കര്‍,കാവാലം ശ്രീകുമാര്‍,പിവി പ്രീത,അഖില ആനന്ദ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഇന്ന് ജയചന്ദ്രന്‍ കടമ്പാടിന്റെ നേതൃത്വത്തില്‍ ബ്രുയിഡ് റീഡ് ബാന്‍ഡ് നാടന്‍ പാട്ടുകള്‍ അവതരിപ്പിക്കും.ചലച്ചിത്ര മേളയുടെ ഭാഗമായി എല്ലാദിവസവും വൈകിട്ട് 6.30 ന് ടാഗോര്‍ തീയറ്ററിലെ ബാലഭാസ്‌കര്‍ സ്മൃതി മണ്ഡപത്തിലാണ്
ഗാനസന്ധ്യ അരങ്ങേറുന്നത്.