തിരുവനന്തപുരം:ഇപി ജയരാജന് മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും.നാളെ രാവിലെ 10 മണിക്ക് രാജ്ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ.മന്ത്രിസഭാ പുനഃസംഘടനയ്ക്കുള്ള സിപിഎം നിര്‍ദേശം എല്‍ഡിഎഫ് അംഗീകരിച്ചിരുന്നു.സിപി ഐക്ക് ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനം നല്‍കുന്നതിനും യോഗം അംഗീകാരം നല്കി.11 മണിക്ക് ജയരാജന് പങ്കെടുക്കുന്ന മന്ത്രിസഭായോഗം നടക്കും.
ഇതോടെ മന്ത്രിസഭയിലെ സി പി എം അംഗങ്ങളുടെ എണ്ണം 13 ആകും. മുന്‍പ് കൈകാര്യം ചെയ്തിരുന്ന വ്യവസായം,വാണിജ്യം,യുവജനക്ഷേമം,കായികം എന്നീ വകുപ്പുകള്‍ തന്നെയാണ് ജയരാജന് ലഭിക്കുക.
അതേസമയം ജയരാജനെ മന്ത്രിയാക്കിയത് അധാര്മികമെന്നാരോപിച്ച് യുഡിഎഫ് സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിക്കും.ജയരാജന് അഴിമതിയും സ്വജനപക്ഷപാതവും കാണിച്ചെന്ന് തെളിഞ്ഞതാണ്.എല്ലാ കേസുകളും എഴുതിത്തള്ളും പോലെ വിജിലന്‍സ് ഈ കേസും എഴുത്തള്ളിയതുകൊണ്ട് ജയരാജന് കുറ്റക്കാരനല്ലെന്ന് കരുതാനാവില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.