ചെറുതോണി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യത.ബുധനാഴ്ച ഡാമിലെ ജലനിരപ്പ് 2388.36 അടിയാണ്.15 അടി കൂടി വര്‍ധിച്ചാല്‍ ഷട്ടര്‍ തുറക്കും.2403 അടിയാണ് പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ പത്തു ദിവസത്തിനുള്ളില്‍ പരമാവധി സംഭരണ ശേഷിയിലെത്തും. സമീപപ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി.തൊട്ടടുത്തുള്ള അയ്യപ്പന് കോവിലിലെ പുരാതനക്ഷേത്ത്രിലും വെള്ളം കയറി.സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വൈദ്യുതി വകുപ്പ് ഡാം സുരക്ഷാവിഭാഗം ഡെപ്യൂട്ടി ഡയറക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നിരുന്നു.ഡാം തുറക്കുന്നതിന് ഷട്ടറുകള്‍ പ്രവര്‍ത്തനസജ്ജമാണെന്ന് ഉറപ്പാക്കി.ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകളാണ് ഉയര്‍ത്തുക.1981, 1992 വര്‍ഷങ്ങളില്‍ ഇടുക്കി ഡാം തുറന്നിരുന്നു.
ജലനിരപ്പ് 2395-ല്‍ എത്തിയാല്‍ ജില്ലാ ഭരണകൂടവുമായി ചര്‍ച്ച ചെയ്ത് കണ്ട്രോള് റൂമുകള്‍ തുറക്കും.ഉദ്യോഗസ്ഥര്‍ ഡാമില്‍ ക്യാമ്പ് ചെയ്ത് നിരീക്ഷണം നടത്തുന്നുണ്ടെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ വി.എസ്.ബാലു പറഞ്ഞു.