ചെറുതോണി:ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നു.രാവിലെ 11 മണിക്കാണ് ഷട്ടര്‍ തുറന്നത്.ചെറുതോണിയിലെ ഒരു ഷട്ടറാണ് തുറന്നത്.സെക്കന്‍ഡില്‍ അരലക്ഷം ലിറ്റര്‍ വെള്ളം വീതമാണ് ഒഴുക്കിവിടുന്നത്.അതിതീവ്രമഴയ്ക്കു സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് കണക്കിലെടുത്ത് ജലനിരപ്പ് ക്രമീകരിക്കാനാണ് ഷട്ടര്‍ തുറന്നത്.ഇപ്പോള്‍ അണക്കെട്ടിലെ ജലനിരപ്പ് പരമാവധിയില്‍നിന്ന് 16 അടി താഴെയാണുള്ളത്.
വൈദ്യുതോത്പാദനത്തെ ബാധിക്കുമെന്നതിനാല്‍ ലോവര്‍ പെരിയാര്‍ തുറക്കേണ്ടതില്ലെന്ന് വൈദ്യുതിബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ മലമ്പുഴ, നെയ്യാര്‍,കല്ലട,കുറ്റ്യാടി,മംഗലം,പീച്ചി, മീങ്കര,ചുള്ളിയാര്‍,മലങ്കര,കാരാപ്പുഴ,നെയ്യാര്‍,പേപ്പാറ തുടങ്ങിയവയെല്ലാം തുറന്നിരിക്കുകയാണ്. ഭൂതത്താന്‍ കെട്ടും,പത്തനംതിട്ട ജില്ലയിലെ കക്കി,ആനത്തോട്,മൂഴിയാര്‍,പമ്പ എന്നിവയും തുറന്നിട്ടുണ്ട്.
അണക്കെട്ടുകള്‍ വേണ്ടത്ര മുന്നറിയിപ്പില്ലാതെ തുറക്കേണ്ടിവന്നതാണ് പ്രളയം രൂക്ഷമാക്കിയതിന് ഒരു കാരണം.അതുകൊണ്ട് തന്നെ സര്‍ക്കാര്‍ വലിയ മുന്‍കരുതലുകളെടുത്താണ് ഈ മഴ മുന്നറിയിപ്പിനെ നേരിടുന്നത്.