ഇടുക്കി:ഇടുക്കി ജില്ലയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.അടിമാലി ഇരുന്നൂറേക്കര്‍ കുന്നത്ത് സുരേന്ദ്രനാണ് മരിച്ചത്.കഴിഞ്ഞ മാസം 18ന് കീടനാശിനി കഴിച്ച സുരേന്ദ്രന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നു പുലര്‍ച്ചെയോടെയാണ് മരിച്ചത്.ബാങ്കില്‍നിന്നും ജപ്തി നോട്ടീസ് വന്നതിന്റെ മനോവിഷമത്തിലാണ് വിഷം കഴിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.
പെണ്മക്കളുടെ വിവാഹത്തിനായി ഒരേക്കര്‍ കൃഷി ഭൂമി പണയപ്പെടുത്തി ദേവികുളം താലൂക്ക് കാര്‍ഷിക ഗ്രാമ വികസന ബാങ്കില്‍ നിന്ന് ആറു ലക്ഷത്തോളം രൂപ സുരേന്ദ്രന് വായ്പയെടുത്തിരുന്നു. ഇത് തിരിച്ചടയ്ക്കാത്തതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസം ബാങ്കില്‍ നിന്നും ജപ്തി നോട്ടീസ് വന്നിരുന്നു. തുടര്‍ന്നാണ് സുരേന്ദ്രന് വിഷം കഴിച്ചത്.ഒന്നരമാസത്തിനിടെ ഇടുക്കി ജില്ലയില്‍ ആത്മഹത്യ ചെയ്യുന്ന മൂന്നാമത്തെ കര്‍ഷകനാണ് സുരേന്ദ്രന്.