തിരുവനന്തപുരം:ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹന്‍കുമാര്‍ അറിയിച്ചു.എന്നാല്‍ രണ്ടാം ശനിയാഴ്ചകള് അവധിയായിരിക്കും.
പ്രളയക്കെടുതിയെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കു നിരവധി അധ്യയനദിനങ്ങള്‍ നഷ്ടമായതിനാലാണ് ശനിയാഴ്ച പ്രവര്‍ത്തിദിനമാക്കാന്‍ തീരുമാനിച്ചത്.കഴിഞ്ഞ ശനിയാഴ്ചയും പ്രവര്ത്തിദിവസമായിരുന്നു.