ജക്കാര്‍ത്ത:ഇന്തോനേഷ്യയിലുണ്ടായ സുനാമിയില്‍ ദുരന്തത്തിന്റെ വ്യാപ്തി കൂടുകയാണ്.ഇതുവരെ 222 പേര് മരിച്ചതായാണ് റിപ്പോര്‍ട്ട്.പരിക്കേറ്റ ഭൂരിപക്ഷം പേരുടേയും നില ഗുരുതരമാണ്. ആയിരത്തോളം പേരെ കാണാതായി.ജാവ, സുമാത്ര ദ്വീപുകള്‍ക്കിടയിലെ തീരമേഖലയായ സുന്ദയില്‍ ശനിയാഴ്ച രാത്രി ഒമ്പതരയോടെയാണ് സുനാമിത്തിരകള്‍ ആഞ്ഞടിച്ചത്. സമുദ്രത്തിലുണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെതുടര്ന്നാണ്
ണ് വലിയ തിരമാലകള്‍ രൂപപ്പെട്ടത്.
ആദ്യം സുനാമിയാണെന്ന് തിരച്ചറിയാനാവാത്തത് ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. മുന്നറിയിപ്പ് നല്കാത്തതിനാല് തീരപ്രദേശത്തുണ്ടായിരുന്നവര്ക്കൊന്നും രക്ഷപ്പെടാനായില്ല. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ തകര്‍ന്നു.തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുകയാണ്.
അനക് ക്രാക്കത്താവു അഗ്നിപര്‍വതമാണ് ശനിയാഴ്ച രാത്രി ഒമ്പതരയോടെ പൊട്ടിത്തെറിച്ചത്.അതേസമയം അഗ്നിപര്‍വ്വതത്തില്‍ നിന്നും വീണ്ടും പുകയും മറ്റുമുയര്ന്നത് ആളുകളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.കഴിഞ്ഞ സെപ്തംബറില്‍ ഇന്തോനേഷ്യയില്‍ ഉണ്ടായ കനത്ത മണ്ണിടിച്ചിലിലും ഭൂകമ്പത്തിലും ആയിരത്തോളം പേര് മരിച്ച ഇന്തോനേഷ്യ സുനാമിയോടുകൂടി ഒരു ദുരന്തഭൂമിയായി മാറിക്കഴിഞ്ഞു.
Home INTERNATIONAL ഇന്തോനേഷ്യയില്‍ സുനാമി ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 222 ആയി;ആയിരത്തോളംപേരെ കാണാതായി