തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി-20 മത്സരത്തിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന ഈ മാസം 16ന് തുടങ്ങും.മുപ്പത് വ‌ര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു രാജ്യാന്തര മല്‍സരത്തിന് തലസ്ഥാനം വേദി ആകുന്നത് ആകുന്നത് .www.federalbank.co.in എന്ന വെബ്സൈറ്റ് വഴി ഈ മാസം 16 മുതല്‍ 28 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. 700 രൂപയാണ് കുറഞ്ഞ ടിക്കറ്റ് നിരക്ക്.ലോവര്‍ ലെവല്‍ ടിക്കറ്റുകള്‍ക്ക് 1000 പ്രീമിയം ടിക്കറ്റുകള്‍ക്ക് 2000 എന്നിങ്ങനെയാണ് മറ്റ് ടിക്കറ്റുകളുടെ നിരക്ക്. അയ്യായിരം വിദ്യാര്‍ത്ഥകള്‍ക്ക് മുന്നൂറ്റമ്പത് രൂപ നിരക്കില്‍ അപ്പര്‍ ലെവല്‍ ടിക്കറ്റുകള്‍ നല്‍കും.

ഏഴാം തീയതി വൈകിട്ട് ഏഴിനാണ് മത്സരം. കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന മല്‍സരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്നാണ് കെസിഎയുടെ പ്രതീക്ഷ. നവംബര്‍ അഞ്ചിന് ടീമുകള്‍ തിരുവനന്തപുരത്തെത്തും.

ഓണ്‍ലൈന്‍ വില്‍പ്പനയ്‌ക്ക് പുറമേ നവംബര്‍ 30 മുതല്‍ ഫെഡറല്‍ ബാങ്കിന്റെ തിരഞ്ഞെടുക്കപ്പെട്ട നാല്‍പ്പത്തൊന്നു ശാഖകള്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാകും.