തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ആദ്യമായ് നടക്കുന്ന 20-ട്വന്റി മത്സരത്തിനു എത്തിയ ഇന്ത്യ-ന്യൂസീലന്‍ഡ് ടീമുകൾക്ക് ആവേശം നിറഞ്ഞ സ്വീകരണം നല്ക്കി തിരുവനന്തപുരത്തെ ക്രിക്കറ്റ് പ്രേമികള്‍. ഒരു ഫൈനലിന്റെ ആവേശമാണ് മത്സരത്തിനുള്ളത്. ആദ്യ രണ്ടു ടിട്വന്റിയില്‍ ഓരോന്ന് വീതം വിജയിച്ച് ഇന്ത്യയും ന്യൂസീലന്‍ഡും ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ തിരുവനന്തപുരത്ത് വിജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാമെന്നത് മത്സരത്തിന്റെ ആവേശം കൂട്ടുമെന്നുറപ്പ്.
ഇരുടീമുകളും ഞായറാഴ്ച്ച രാത്രിയോടെ തിരുവനന്തപുരത്തെത്തി. പതിനൊന്നരയോടെ പ്രത്യേകം ചാര്‍ട്ടു ചെയ്ത വിമാനത്തിലാണ് ഇരുടീമുമെത്തിയത്. രാത്രി ഏറെ വൈകിയിട്ടും വിമാനത്താവളത്തില്‍ ടീമുകളെ സ്വീകരിക്കാന്‍ ആരാധകര്‍ കാത്തുനിന്നിരുന്നു. ആര്‍പ്പുവിളികളോട് അവര്‍ എല്ലാവരെയും വരവേറ്റു. കോവളത്തെ റാവിസ് ലീല ഹോട്ടലിലാണ് ടീമുകള്‍ക്ക് താമസസൗകര്യമൊരുക്കിയിരുന്നത്. ഇരു ടീമെകളും പത്രണ്ടാരയോടെ ഹോട്ടലില്‍ എത്തി
ഇരുടീമുകളും തിങ്കളാഴ്ച്ച പരിശീലനത്തിന് എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും അത് റദ്ദാക്കി. തുടര്‍ച്ചയായ മത്സരങ്ങളും യാത്രയും ടീമംഗങ്ങളെ തളര്‍ത്തിയതിനാലാണ് പരിശീലനം ഒഴിവാക്കിയത്. പകരം ഹോട്ടലിലെ ജിമ്മില്‍ പ്രത്യേക പരിശീലനം ഒരുക്കിയിട്ടുണ്ട്. ക്യാപ്റ്റന്മാരും പരിശീലകരും പിച്ച് പരിശോധിക്കാനായി ഇന്ന് സ്റ്റേഡിയത്തിലെത്തിയേക്കും.