ശ്രീനഗര്‍: സ്വയംഭരണാധികാരമാണ് കാശ്മീക്# ആഗ്രഹിക്കുന്നതെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. പാകിസ്താനില്‍ നിന്നോ റഷ്യയില്‍ നിന്നോ ബ്രിട്ടനില്‍ നിന്നോ സ്വയംഭരണാധികാരം വേണമെന്നല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയില്‍ അധിഷ്ഠിതമായ സ്വയംഭരണാധികാരമാണ് ഞങ്ങള്‍ കാംക്ഷിക്കുന്നത്. അത് നിലവില്‍ ഭരണഘടനയിലുണ്ടെന്ന് ഉമര്‍ അബ്ദുള്ള അഭിപ്രായപ്പെട്ടു.
ജമ്മു കശ്മീരിന് ഭരണഘടന വിഭാവനം ചെയ്ത സ്വയംഭരണാധികാരം ദേശ വിരുദ്ധതയാണെങ്കില്‍ ഞങ്ങളും ദേശവിരുദ്ധരാണെന്ന് അഭിമാനത്തോടെ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ്സ് നേതാവ് പി ചിദംബരത്തിന്റെ കഴിഞ്ഞ ബിവസത്തെ കാശിമീര്‍ അനുകൂല അഭിപ്രായപ്രകടനം വിവാദമായിരുന്നു. കശ്മീരിലെ ഭൂരിപക്ഷം ജനങ്ങളും സ്വയംഭരണം ആഗ്രഹിക്കുന്നുവെന്നും അതിനോട് താന്‍ യോജിക്കുന്നുവെന്നുമാണ് അദ്ദേഹം പറഞ്ഞത്. ഈ പ്രസ്താവനയെ പ്രധാനമന്ത്രിയും പ്രമുഖ ബിജെപി നേതാക്കളും രൂക്ഷമായി വിമര്‍ശിച്ചതിനു തൊട്ടു പിന്നാലെയാണ് ഒമര്‍ ഒബ്ദുള്ളയും അഭിപ്രായവുമായെത്തുന്നത്.
ജമ്മുകശ്മീരിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായ നാഷണല്‍ കോണ്‍ഫറന്‍സ് സ്വയംഭരണാധികാരം ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പ്രമേയം അവതരിപ്പിച്ചിരുന്നു. 15വര്‍ഷത്തിന് ശേഷം നടന്ന പാര്‍ട്ടിയുടെ പ്രതിനിധി സമ്മേളനത്തിലാണ് ഒമര്‍ ഒബ്ദുള്ള പ്രമേയം മുന്നോട്ടു വെച്ചത്.