ന്യൂഡല്‍ഹി: ഇന്ത്യയുടെ ആണവ മിസൈല്‍ രഹസ്യങ്ങള്‍ യു എസ് ചോര്‍ത്തിയെന്ന് കംപ്യൂട്ടര്‍ വിദഗ്ധന്‍ എഡ്വേര്‍ഡ് സ്‌നോഡന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത സാഗരിക, ധനുഷ് ആണവമിസൈലുകളെ കുറിച്ചുള്ള വിവരങ്ങള്‍ 2005ല്‍ തന്നെ യുഎസിനു ലഭിച്ചു. ഇവ ദി ഇന്റര്‍സെപ്റ്റ് എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചെന്നാണ് സ്‌നോഡന്‍ അവകാശപ്പെടുന്നത്.

വികസിപ്പിച്ചെടുത്തതിനും വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഇന്ത്യ ഈ മിസൈലുകള്‍ പരീക്ഷിച്ചത്. കഴിഞ്ഞ സെപ്റ്റംബര്‍ 14ന് ദി ഇന്റര്‍സെപ്റ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിലും ഇന്ത്യന്‍ മിസൈലുകളെക്കുറിച്ചുള്ള വിവരങ്ങളുണ്ട്. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ (എന്‍എസ്എ) നിന്നു രഹസ്യവിവരങ്ങള്‍ ചോര്‍ത്തി അമേരിക്കയ്ക്കു തലവേദന സൃഷ്ടിച്ച എഡ്വേര്‍ഡ് സ്‌നോഡന്‍ ഇപ്പോള്‍ റഷ്യയില്‍ അഭയാര്‍ഥിയായി കഴിയുകയാണ്.