ഇസ്ലാമാബാദ്:അനുനയ നീക്കവുമായി പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍.ഇന്ത്യയുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്നും തെറ്റായ പ്രചരണങ്ങളുടെ പേരില്‍ യുദ്ധം തുടങ്ങിവെക്കരുതെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.
പുല്‍വാമയില്‍ തെളിവ് തന്നാല്‍ നടപടിയെടുക്കാമെന്ന് നേരത്തെ തന്നെ പാക്കിസ്ഥാന്‍ വ്യക്തമാക്കിയിട്ടുണ്ട്. തീവ്രവാദത്തില്‍ പാകിസ്ഥാന് താത്പര്യമില്ല.ഇക്കാര്യത്തില്‍ ചര്‍ച്ചയ്ക്കും സഹകരണത്തിനും തയ്യാറായിട്ടും ഇന്ത്യ വ്യോമാക്രമണം നടത്തിയപ്പോഴാണ് തിരിച്ചടിച്ചതെന്നും ഇമ്രാന്‍ഖാന്‍ വിശദീകരിക്കുന്നു.യുദ്ധം ഒന്നിനും പരിഹാരമല്ല. യുദ്ധം തുടങ്ങിയാല്‍ കാര്യങ്ങള്‍ നരേന്ദ്രമോദിയുടെയോ തന്റെയോ നിയന്ത്രണത്തിലാകില്ലെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു.