തിരുവനന്തപുരം:ഇന്നുമുതല്‍ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം. ഇന്നു വൈകീട്ട് 5.30 മുതല്‍ 10നു രാത്രി 11.30 വരെ കേരള, തമിഴ്നാട്,കര്‍ണാടക,ലക്ഷദ്വീപ് തീരത്തോട് ചേര്‍ന്ന് കടലില്‍ 1.5 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തിലുള്ള ശക്തമായ തിരമാലയ്ക്കു സാധ്യതയുണ്ടെന്നു മുന്നറിയിപ്പു നല്കുന്നു.മല്‍സ്യത്തൊഴിലാളികള്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ കടലില്‍ പോകരുത്.മല്‍സ്യ ബന്ധന വള്ളങ്ങള്‍ ഹാര്‍ബറില്‍ കെട്ടി സൂക്ഷിക്കണം. തീരപ്രദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണം.
തീരപ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നല്കുന്നു.