മുംബൈ: ഇന്റര്‍നെറ്റ് ലഭ്യതയില്‍ രാജ്യത്ത് തുല്യത ഉറപ്പാക്കുന്ന നിര്‍ണായക തീരുമാനങ്ങളുമായി വീണ്ടും ടെലികോം റഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി). ഇന്റര്‍നെറ്റ് വഴി ലഭ്യമാകുന്ന സേവനങ്ങളിലും ഡേറ്റയുടെ വിനിയോഗത്തിലും ഏതെങ്കിലും തരത്തിലുള്ള വിവേചനമുണ്ടെങ്കില്‍ അക്കാര്യം പരിഹരിച്ചു ലൈസന്‍സ് പുതുക്കാനുള്ള നടപടികളില്‍ ഭേദഗതി വരുന്നതാന്‍ ട്രായിയോട് ടെലികോം വകുപ്പ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
രണ്ടു വര്‍ഷത്തോളം സമയമെടുത്ത് ഏറെ കൂടിക്കാഴ്ചകള്‍ക്കൊടുവിലാണ് ട്രായി ശുപാര്‍ശകള്‍ കൊണ്ടുവന്നത്. അവ ടെലികോം വകുപ്പിന് ട്രായി ശുപാര്‍ശകള്‍ കൈമാറും. ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതില്‍ വിവേചനവും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുന്ന സര്‍വീസ് പ്രൊവൈഡര്‍മാരുടെ നീക്കങ്ങളെ തകര്‍ത്താണ് ട്രായിയുടെ ശുപാര്‍ശ.
ശുപാര്‍ശകള്‍ നടപ്പാക്കി ഇന്റര്‍നെറ്റ് തുല്യത സംബന്ധിച്ച പുതിയ ചട്ടക്കൂട് തയാറാക്കും. ചില വെബ്‌സൈറ്റുകള്‍ ലഭ്യമാക്കുന്നതു തടയുക, ചില പ്രത്യേക ഡിവൈസുകള്‍ക്കു മാത്രം കണ്ടന്റ് നല്‍കുക തുടങ്ങിയ കാര്യങ്ങളെയെല്ലാം ട്രായി തടഞ്ഞു.
നല്‍കുന്ന പണത്തിനോ പാക്കേജിനോ അനുസരിച്ചു മാത്രം കണ്ടന്റ് ലഭ്യമാക്കുന്നതിനെയും തടയും. പണത്തിനനുസരിച്ചു ചില കണ്ടന്റുകള്‍ മാത്രം ലഭ്യമാക്കുന്നതും നെറ്റ് സ്പീഡ് കുറയ്ക്കുന്നതും കൂട്ടുന്നതുമെല്ലാം വിലക്കിയാണു ട്രായി ഇടപെടല്‍.