ജക്കാര്‍ത്ത:ഭൂകമ്പം തകര്‍ത്തെറിഞ്ഞ ഇന്‍ഡോനേഷ്യയിലെ ജനതയെ ആശങ്കയിലാഴ്ത്തി വീണ്ടും വന്‍ ഭൂകമ്പം.കിഴക്കന്‍ ഇന്‍ഡോനീഷ്യയിലെ മാലുകു ദ്വീപില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പമാണുണ്ടായത്.ഭൂകമ്പത്തില്‍ ആര്‍ക്കും പരിക്കില്ല. വീടുകള്‍ക്ക് നാശമുണ്ടായിട്ടുണ്ട്.എന്നാല്‍ ജനങ്ങള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും ഇറങ്ങിയോടി.തിരികെ വീടുകളില്‍ പ്രവേശിക്കാന്‍ ഭയന്ന് പലരും പുറത്തുതന്നെ കഴിയുകയാണ്.വലിയ ഭൂകമ്പമുണ്ടായിട്ടും സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല.
വൈകിട്ട് പ്രാദേശിക സമയം 6.28 ഓടെയാണ് ഭൂകമ്പമുണ്ടായത്. മാലുകു പ്രദേശത്ത് നിന്നും 165 കിലോമീറ്റര്‍ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ ആഴ്ചയും ഇന്‍ഡോനേഷ്യയില്‍ ഭൂകമ്പം അനുഭവപ്പെട്ടിരുന്നു.